ശരീരദാനം അറിയേണ്ടവ; സെമിനാർ സംഘടിപ്പിച്ചു
പെരിന്തൽമണ്ണ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പെരിന്തൽമണ്ണ മേഖലാ സമ്മേളനത്തോടനുബന്ധിച്ച് മേലാറ്റൂർ ദേശീയ ഗ്രന്ഥാലയത്തിന്റെയും തണൽ റസിഡന്റ്സ് അസോസിയേഷന്റെയും സഹകരണത്തോടെ ശരീരദാനത്തെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു. മഞ്ചേരി മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗം മേധാവി ഡോ. വി.കെ സതീദേവി വിഷയം അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എസ്.പി ശരത് പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് കെ ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ വി.ഇ ശശിധരൻ, പരിഷത്ത് ജില്ലാ വിഷയ സമിതി കൺവീനർ വി.വി ദിനേശ്, ജില്ലാ കമ്മിറ്റി അംഗം പി സന്തോഷ്, തണൽ റസിഡൻസ് അസോസിയേഷൻ സെക്രട്ടറി എൻ.എം. നസീമ, പ്രസിഡന്റ് എസ്.സുജിത്ത് മുരാരി, കെ പ്രസാദ്, കെ. നാരായണമാരാർ, കെ.പി പ്രസന്നകുമാർ, എം.കെ. നാരായണപിള്ള, കെ.രാജഗോപാലൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി കെ രാജേഷ് നന്ദിയും പറഞ്ഞു.