വിജ്ഞാന കേരളം പദ്ധതി വിജയിപ്പിക്കുക: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

Monday 19 January 2026 2:39 AM IST

പെരിന്തൽമണ്ണ: നവകേരളത്തിലേക്കുള്ള പുതിയ ചുവടുവയ്പ്പായ വിജ്ഞാന കേരളം പദ്ധതി വിജയിപ്പിക്കാൻ പൊതുസമൂഹവും വിവിധ തലങ്ങളിലുള്ള ഭരണകൂടങ്ങളും തയ്യാറാകണമെന്ന് മേലാറ്റൂരിൽ നടന്ന ശാസ്ത്ര സാഹിത്യ പരിഷത്ത് പെരിന്തൽമണ്ണ മേഖലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വാർഡ് മെമ്പർ വി.ഇ. ശശിധരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ വൈസ് പ്രസിഡന്റ് എം.പി. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പരിഷത്ത് മുൻ ജനറൽ സെക്രട്ടറി കെ.കെ.ജനാർദ്ദനൻ,​ ജില്ലാ കമ്മിറ്റി അംഗം വി.ആർ. പ്രമോദ് ,​ മേഖലാ സെക്രട്ടറി കെ.റഹീം,​ ജോ സെക്രട്ടറി എൻ.സ്മിത,​ വാർഡ് മെമ്പർ മുഹ്സിന ശിഹാബ്, വേണു പാലൂർ, ജില്ലാ കമ്മിറ്റി അംഗം സന്തോഷ് നാരായണ പിള്ള,​ കെ.ബാബുരാജ്, വി.വി.ദിനേശ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികൾ: എ.കെ.റഹിം (സെക്രട്ടറി), ഷീന കോട്ടക്കൽ (പ്രസിഡന്റ്), വി.അജയകുമാർ (ട്രഷറർ).