ആഴ്സനലിനും ലിവർപൂളിനും സമനില
Monday 19 January 2026 4:45 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമയർ ലീഗിൽ ഒന്നാം സ്ഥാനത്തുള്ല ആഴ്സനലിനും നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളിനും സമനില. ആഴ്സനലിനെ നോട്ടിംഗ്ഹാം ഫോറസ്റ്റാണ് ഗോൾ രഹിത സമനിലയിൽ കുരുക്കിയത്. 22 മത്സരങ്ങളിൽ നിന്ന് 50 പോയിന്റുമായി ആഴ്സനൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. നോട്ടിംഗ് 17-ാം സ്ഥാനത്താണ്. ലിവർപൂളിനെ ബേൺലിയാണ് 1-1ന് സമനിലയിൽ കുരുക്കിയത്. ഫ്ലോറിൻ വ്റിറ്റ്സിന്റഎ ഗോളിലൂടെ 42-ാം മിനിട്ടിൽ ലീഡെടുത്ത ലിവർപൂളിനെ 65-ാം മിനിട്ടിൽ മാർകസക് എഡ്വാർഡ്സ് നേടിയ ഗോളിലൂടെയാണ് ബേൺലി സമനിലയിൽ തളച്ചത്. 32 പോയിന്റുള്ള ലിവർപൂൾ അഞ്ചാമതാണ്, തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ബേൺലി 19-ാമതും. ചെൽസി 2-0ത്തിന് ബ്രെന്റ്ഫോർഡിനെ കീഴടക്കി.പോയിന്റ് ടേബിളിൽ ബ്രെന്റഫോർഡിനെ മറികടന്ന് ആറാം സ്ഥാനത്തെത്താനും അവർക്കായി.