വിദർഭയ്ക്ക് കിരീടം
ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെന്റിൽ വിദർഭ ചാമ്പ്യൻമാരായി. ഫൈനലിൽ സൗരാഷ്ട്രയെ 38 റൺസിന് കീഴടക്കിയാണ് വിദർഭ കന്നി വിജയ് ഹസാരെ ട്രോഫി സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത വിദർഭ 50 ഓവരിൽ 8 വിക്കറ്റ് നഷ്ർത്തിൽ 317 റൺസ് നേടി. മറുപടിക്കിറങ്ങി സൗരാഷ്ട്ര 48.5 ഓവറിൽ 279 റൺസിന് എല്ലാവരും പുറത്തായി.വിദർഭയ്ക്കായി ഓപ്പണർ അഥർവ തൈദെ (128) സെഞ്ച്വറി നേടി.
ഇന്ത്യയ്‌ക്കെതിരെ ഏകദിനത്തിൽ ഡാരിൽ മിച്ചലിന്റെ 4-ാം സെഞ്ച്വറിയാണിന്നലത്തേത്. മിച്ചലാണ് പരമ്പരയിലേയും കളിയിലേയും താരം.
ഏകദിനമത്തിൽ ഇന്ത്യയ്‌ക്കെതിരെ ന്യൂസിലാൻഡിന്റെ 4-ാം വിക്കറ്റിലെ ഏറ്റവും മികച്ച കൂട്ടുകെട്ടാണ് മിച്ചലും ഫിലിപ്പ്‌സും പടുത്തുയർത്തിയത്.
ഇംഗ്ലണ്ടിനും അഫ്‌ഗാനും ജയം
ഹരാരെ: അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പൽ ഇന്നലെ നടന്ന ഗ്രൂപ്പ് മത്സരങ്ങളിൽ ഇംഗ്ലണ്ടിനും അഫ്‌ഗാനിസ്ഥാനും ജയം. ഗ്രൂപ്പ ് സിയിലെ മത്സരത്തിൽ ആതിഥേയർ കൂടിയായ സിംബാബ്‌വെയെ 8 വിക്കറ്റിന് കീഴടക്കിയ ഇംഗ്ലണ്ട് സൂപ്പർ സിക്‌സ്സറൗണ്ട് ഏറെക്കുറെ ഉറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 50 ഓവറിൽ 9 വിക്കറ്റ് നഷ്‌ടത്തിൽ 209 റൺസാണ് നേടിയത്. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 29 ഓവറിൽ 2 വിക്കറ്റ് നഷ്‌ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (209/2).ഗ്രൂപ്പ് ഡിയിലെ മത്സരത്തിൽ അഫ്‌ഗാൻ വെസ്‌റ്റിൻഡീസിനെതിരെ 138 റൺസിന്റെ വമ്പൻ ജയം നേടി. സ്കോർ: അഫ്‌ഗാൻ 262/6, വിൻഡീസ് 124/10 (33.2 ഓവർ), ഇന്ത്യ ഉൾപ്പെട്ട ഗ്രൂപ്പ് ബിയിലെ ന്യൂസിലാൻും യു.എസ്.എയും തമ്മിലുള്ല മത്സരം മഴമൂലം ഉപേക്ഷിച്ചു. ഇരുടീമിനും 1 പോയിന്റ് വീതം ലഭിച്ചു. ഗ്രൂപ്പിൽ നിന്ന് ഇന്ത്യ നേരത്തേ തന്നെ സൂപ്പർ സിക്‌സ് റൗണ്ട് ഉറപ്പിച്ചിരുന്നു.