ദേശിയ കളരിപ്പയറ്റ് ലീഗ് : കേരളം ചാമ്പ്യൻമാർ
തിരുവനന്തപുരം: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷനും സംയുക്തമായി സംഘടിപ്പിച്ച ഖേലോ ഇന്ത്യ കളരിപ്പയറ്റ് നാഷണൽ ലീഗ് അണ്ടർ 18 മത്സരത്തിൽ 10 സ്വർണ മെഡലുകൾ നേടി കേരളം ചാമ്പ്യന്മാരായി. 3 സ്വർണം നേടി കർണാടകം രണ്ടാം സ്ഥാനവും,2 സ്വർണം നേടിയ ഡൽഹി മൂന്നാം സ്ഥാനവും, 1 സ്വർണം നേടിയ തമിഴ്നാട് നാലാം സ്ഥാനവും നേടി. പ്രാചീന അയോദ്ധന കലകളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധദികളുടെ ഭാഗമായാണ് കളരിപ്പയറ്റ് ലീഗ് സംഘടിപ്പിച്ചത്. 16 സംസ്ഥാനങ്ങളിൽ നിന്ന് ജൂനിയർ 124 കുട്ടികൾ 8 ഇനങ്ങളിൽ മത്സരിച്ചു. 11 സംസ്ഥാനങ്ങൾ മെഡലുകൾ നേടി. സമാപന സമ്മേളനത്തിൽ സായി എൽ.എൻ.സി.പി.ഇ പ്രിൻസിപ്പൽ ഡോ.പ്രദീപ് ദത്ത വിജയികൾക്ക് സമ്മാനം നൽകി.സായി റീജനൽ ഹെഡ് ഡോ.ശരചന്ദ്ര യാഥവ് ആദ്യക്ഷത വഹിച്ചു, ഡെപ്യൂട്ടി ഡയറക്ടർ വർഷ സബാലെ മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ സെക്രട്ടറി ജനറൽ ഡോ. അമ്പു ആർ നായർ, ദേശിയ നിർവാഹക സമതി അംഗം പി.ഇ ശ്രീജയൻ എന്നിവർ പങ്കെടുത്തു.