ഡബ്ല്യു.പി.എൽ @ വഡോദര
Monday 19 January 2026 4:48 AM IST
വഡോദര: വനിതാ പ്രീമിയർ ലീഗിൽ ഇനിയുള്ല ഫൈനൽ ഉൾപ്പെടയുള്ള മത്സരങ്ങൾ വഡോദരയിലെ ബറോഡ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കും. ഇന്ന് നടക്കുന്ന ഗുജറാത്ത് ജെയ്‌ന്റ്സും റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവും തമ്മിലുള്ള മത്സരത്തോടെ വഡോദരിലെ പോരാട്ടങ്ങൾക്ക് തുടക്കമാകും. രാത്രി 7.30 മുതലാണ് പോരാട്ടം.
നവിമുബയ്‌യിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് ഈ സീസണിലെ ആദ്യ ഘട്ട മത്സരങ്ങൾ നടന്നത്. കളിച്ച നാല് മത്സരങ്ങളും റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവാണ് 8 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ളത്.
പോയിന്റ് ടേബിൾ
ടീം മത്സരം പോയിന്റ് എന്ന ക്രമത്തിൽ
ആർ.സി.ബി 4-8
മുംബയ് 5-4
ഗുജറാത്ത് 4-4
യു.പി 4-4
ഡൽഹി 4-2
ലൈവ്
സ്റ്റാർ സ്പോർട്‌സ് ചാനലുകളിലും ഹോട്ട് സ്റ്റാറിലും