ആനവണ്ടി തള്ളി 'പടയപ്പ'; വീഡിയോ കണ്ടത് ലക്ഷങ്ങൾ, വെെറൽ
ഒരു കെഎസ്ആർടിസി ബസ് തള്ളുന്ന കാട്ടാനയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. മൂന്നാറിലേക്ക് പോകുന്ന ബസാണ് വഴിയിൽ വച്ച് കാട്ടാന തള്ളുന്നത്. 'സ്വന്തം വണ്ടി ആയിപ്പോയില്ലേ തള്ളിക്കൊടുക്കാം' എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പങ്കുവച്ചിരിക്കുത്. ഏഴ് ലക്ഷത്തോളം പേരാണ് ഇതിനോടകം വീഡിയോ കണ്ടത്. നിരവധി കമന്റും ലഭിക്കുന്നുണ്ട്. മൂന്നാറിലെ കാട്ടാന പടയപ്പയാണ് വീഡിയോയിൽ ഉള്ളതെന്നാണ് നിഗമനം.
'ഇപ്പോഴാണ് ആ പേര് ശരി ആയത്. ആനവണ്ടി', 'ലെ ആന :എന്റെ പേരും ഇട്ടു നാറ്റിക്കാൻ ഇറങ്ങിയിരിയുക ഒന്ന് തള്ളി കൊടുത്തേക്കാം', 'ലേ ആന : എന്റെ വണ്ടി റോഡിൽ കിടന്നാൽ എനിക്കാണ് നാണക്കേട്.... തള്ളി കൊടുത്തേക്കാം', 'പടയപ്പാ - ഓ ഇതാണോ കാര്യം ഇതിന്റെ ഗിയർബോക്സ് അഴിക്കണം', 'ആന സാർ മാന്യനാണ്, പരോപകാരി ആണ്. കണ്ടില്ലേ വണ്ടി തള്ളുന്നത്', 'എപ്പോളും ഞൻ ഉണ്ടായി എന്ന് വരില്ല ബാറ്ററി ഒന്ന് ചെക്ക് ചെയ്തേക്ക്', 'അവന്റെ ഉദ്ദേശം വേറെയാണ് ജീവനും കൊണ്ട് ഓടിക്കോട', 'ഒരമ്മക്ക് ജനിക്കാതെ കൂടെപ്പിറപ്പായവാരാ, ഒരുത്തൻ വഴിയിലായാൽ മറ്റേവൻ നോക്കിനിൽക്കില്ല ഒന്നുകിൽ ഗ്ലാസ് കുത്തിപ്പൊട്ടിക്കും ഇല്ലെങ്കിൽ ഇതുപോലെ തള്ളി നീക്കും','പടയപ്പാ - ഓ ഇതാണോ കാര്യം ഇതിന്റെ ഗിയർബോക്സ് അഴിക്കണം' - ഇങ്ങനെ പോകുന്നു കമന്റുകൾ.