പലിശയില്‍ നിന്നുള്ള വരുമാനം 32615 കോടി രൂപ; ഇന്ത്യയിലെ ഈ ബാങ്കിന്റെ മൂന്ന് മാസത്തെ ലാഭത്തില്‍ വന്‍ കുതിപ്പ്
മുംബയ്: ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ ഇന്ത്യയിലെ ഈ ബാങ്കിന്റെ ലാഭം 18,654 കോടി രൂപ. എച്ച്ഡിഎഫ്‌സി ബാങ്ക് ആണ് നേട്ടം കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇക്കാലയളവിലെ ലാഭം 16,736 കോടി രൂപയായിരുന്നു. 11.5 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ജൂലായ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവിലെ ലാഭം 18641 കോടി രൂപയായിരുന്നു. 2024 ഡിസംബറില്‍ നിന്ന് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ആകെ വരുമാനം 87,460 കോടിയില്‍ നിന്ന് 90,005 കോടി ആയിട്ടുണ്ട്.
ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി 2024 ഡിസംബറിലെ 1.42 ശതമാനത്തില്‍നിന്ന് 1.24 ശതമാനമായി കുറഞ്ഞു. 35,179 കോടി രൂപയാണ് മൊത്തം നിഷ്‌ക്രിയ ആസ്തിയായുള്ളത്. അറ്റ നിഷ്‌ക്രിയ ആസ്തി 0.46 ശതമാനത്തില്‍നിന്ന് 0.42 ശതമാനമായും താഴ്ന്നിട്ടുണ്ട്. അതേസമയം, പ്രത്യേക മാനദണ്ഡം പാലിക്കുന്ന ബാങ്കുകള്‍ക്ക് അറ്റാദായത്തിന്റെ 75 ശതമാനംവരെ ലാഭവിഹിതം നല്‍കാന്‍ അനുവദിക്കുന്നമാറ്റം ഈ മാസം. നിലവില്‍ 40 ശതമാനമായിരുന്നു പരിധി നിശ്ചയിച്ചിരുന്നത്.
എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയ്ക്ക് ഉയര്‍ന്ന ഡിവിഡന്റ് നല്‍കുന്നതിന് കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടിവരും. ഈ നിര്‍ദേശങ്ങള്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാങ്കുകളുടെ കൈവശം കൂടുതല്‍ മൂലധനം ഉറപ്പാക്കി സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുക, സുസ്ഥിര വളര്‍ച്ച ഉറപ്പാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.