ബി.ജെ.പി നേതൃയോഗം
Tuesday 20 January 2026 12:45 AM IST
നന്മണ്ട: ബി.ജെ.പി കോഴിക്കോട് റൂറൽ ജില്ലാ നേതൃയോഗം നന്മണ്ട സരസ്വതി വിദ്യാമന്ദിറിൽ സംസ്ഥാന സമിതി അംഗം പി. സത്യപ്രകാശൻ ഉദ്ഘാടനം ചെയ്തു. കേരളത്തിന് വേണ്ടത് വികസനമാണെന്നും വർഗീയ പ്രീണനമല്ലെന്നും സത്യപ്രകാശൻ പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയെ പോലുള്ള തീവ്രവാദ സംഘടനകളെ മുഖ്യധാരയിലെത്തിക്കാൻ ശ്രമിക്കുന്ന കോൺഗ്രസിനെയും സി.പി.എമ്മിനെയും ജനം പിന്തുണയ്ക്കരുത്. ശബരിമല സ്വർണക്കൊളളയിൽ സി.പി.എമ്മിനു പിന്നാലെ കോൺഗ്രസ് നേതാക്കളുടെ പങ്കും പുറത്ത് വന്നുകൊണ്ടിരിക്കെ ഇരുമുന്നണികൾക്കുമെതിരെ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ടി.ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന മുഖ്യവക്താവ് ടി.പി ജയചന്ദ്രൻ, സംസ്ഥാന സമിതി അംഗം ജോസ് വാലുമണ്ണേൽ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എൻ.പി രാമദാസ്, കെ. രജിനേഷ് ബാബു, ഗിരീഷ് തേവള്ളി എന്നിവർ പ്രസംഗിച്ചു.