ടി.പ്രകാശന് സ്വീകരണം

Tuesday 20 January 2026 12:48 AM IST
പടം: എടച്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാ ഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ മാനായി തെരഞ്ഞെടുക്കപ്പെട്ട ടി.പ്രകാശന് എച്ച്.എം.എസ് നാദാപുരം മണ്ഡലം കമ്മിറ്റി നൽകിയ സ്വീകരണ പരിപാടിയിൽ മണ്ഡലം പ്രസിഡൻ്റ് പി.എം നാണു ഉപഹാരം നൽകുന്നു.

നാദാപുരം: എടച്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട എച്ച്.എം.എസ്. നേതാവ് ടി.പ്രകാശന് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങണ്ണൂരിൽ സ്വീകരണം നൽകി. മണ്ഡലം പ്രസിഡന്റ് പി.എം. നാണു അദ്ധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അടിമറിച്ച കേന്ദ്രസർക്കാറിന്റെ നിലപാടിൽ പ്രതിഷേധിച്ച് ജനത കൺസ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (എച്ച്.എം. എസ്) 30 ന് കോഴിക്കോട് ആദായ നികുതി ഓഫീസിന് മുന്നിൽ നടത്തുന്ന ധർണ വിജയിപ്പിക്കാ യോഗം തീരുമാനിച്ചു. കെ.നാരായണൻ, എം.പി. വിജയൻ, കെ.സി. വിനയകുമാർ, വി.കെ. പവിത്രൻ, ഗംഗാധരൻ പാച്ചാക്കര, ടി.രാമകൃഷ്ണൻ, കെ. ഭാസ്കരൻ, ടി.പി. വാസു, മനക്കൽ വേണുഗോപാൽ, സി. ദാമോദരൻ, എം. രാജൻ, കെ.സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.