കെ.എം.എസ്.എസ് സമ്മേളനം
Tuesday 20 January 2026 12:51 AM IST
മേപ്പയ്യൂർ: കേരള മൺപാത്ര നിർമ്മാണ സമുദായ സഭ ജില്ലാ കൗൺസിൽ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ശങ്കുണ്ണി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ. ഗണേശൻ അദ്ധ്യക്ഷത വഹിച്ചു. എം. പ്രകാശൻ, ആർ. നാരായണൻ, ശിവദാസൻ ഇരിങ്ങത്ത് , പി . രാഘവൻ, പി.ശിവദാസൻ, എൻ.ഷീജു , ഇ . ഭാസ്കരൻ, കെ. എം. മുരളീധരൻ, വി. പി. ശങ്കരൻ,എം.ആർ. ബാലൻ, പി. കുഞ്ഞിരാമൻ, സവിത സുനിൽ, ഹേമലത ഭാസ്കരൻ, എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ 18 ലക്ഷത്തോളം വരുന്ന മൺപാത്ര നിർമ്മാണ സമുദായങ്ങൾക്ക് ഒരുശതമാനം തൊഴിൽ സംവരണം നൽകണമെന്നും എൻ.എം.എം.എസ് സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥിക്ക് ഒ .ഇ . സി ഗ്രാൻഡ് നിഷേധിച്ച അധികാരികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.