രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Tuesday 20 January 2026 12:48 AM IST
പെരിന്തൽമണ്ണ: ഡി.വൈ.എഫ്.ഐ എറാന്തോട് മേനോൻപടി യൂണിറ്റുകൾ പെരിന്തൽമണ്ണ ബ്ലഡ് ബാങ്കുമായി സഹകരിച്ചു കൊണ്ട് എറാന്തോട് വിവാ ജനസേവാ കേന്ദ്രത്തിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ. ശ്യാം പ്രസാദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പല തവണകളിൽ രക്ത ദാനം നടത്തി സമൂഹത്തിൽ മാതൃകയായ വ്യക്തികളെ ആദരിക്കുകയും സംസ്ഥാന കലോത്സവത്തിൽ തുടർച്ചയായി മൂന്നാം തവണയും സംസ്‌കൃത പദ്യ പാരായണത്തിൽ എ ഗ്രേഡ് നേടിയ തരകൻ ഹയർസെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയായ ഘന ശ്യാം പ്രകാശിന് ഡി.വൈ.എഫ്.ഐ യൂണിറ്റുകളുടെ സ്‌നേഹോപഹാരം നൽകി. വിഷ്ണു ദത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് കെ.സി വേണുഗോപാൽ സ്വാഗതവും, മുഹമ്മദ് നിയാസ് നന്ദിയും പറഞ്ഞു. അമ്പതോളം ആളുകൾ രക്ത ദാന ക്യാമ്പിൽ പങ്കെടുക്കുകയും ബ്ലഡ് ഡൊണേഷൻ ഫോറം രൂപീകരിക്കുകയും ചെയ്തു.