ആരോഗ്യ ക്യാംപ് സംഘടിപ്പിച്ചു

Tuesday 20 January 2026 12:49 AM IST
ജില്ലാ വനിതാ ശിശു വികസന ഓഫീസും ആരോഗ്യവകുപ്പും പെരിന്തൽമണ്ണ സായി സ്‌നേഹതീരം ട്രൈബൽ ഹോസ്റ്റലിൽ കുട്ടികൾക്കായി സംഘടിപ്പിച്ച ആരോഗ്യ ക്യാംപ്‌

മലപ്പുറം: ജില്ലാ വനിതാ ശിശു വികസന ഓഫീസും ആരോഗ്യ വകുപ്പും സംയുക്തമായി പെരിന്തൽമണ്ണ സായി സ്‌നേഹതീരം ട്രൈബൽ ഹോസ്റ്റലിൽ കുട്ടികൾക്കായി മെൻസ്ട്രൽ ഹൈജീൻ, ഡെന്റൽ കെയർ, പകർച്ചവ്യാധി, പോഷകാഹാരം, ജപ്പാൻ ജ്വരത്തിനെതിരെയുള്ള പ്രതിരോധ വാക്സിനേഷൻ പരിശോധന എന്നിവ ഉൾപ്പെടുത്തി ആരോഗ്യ ക്യാംപ് സംഘടിപ്പിച്ചു. സായി സ്‌നേഹതീരം കോ-ഓർഡിനേറ്റർ കെ.ആർ.രവി ഉദ്ഘാടനം ചെയ്തു. നഗരാരോഗ്യ കേന്ദ്രം ഡോക്ടർമാരായ വി.നീസ, ഡോ.ആയിഷ, ജില്ലാ ആശുപത്രി ഡയറ്റീഷൻ ശ്രീത്മ, എൻ.വി.എച്ച.്സി.പി പിയർ സപ്പോർട്ട് ബുഷറ, എൻ.ടി.പി മുഹ്സിൻ (ഹെൽത്ത് വിസിറ്റർ) ബോധവത്ക്കരണ ക്ലാസ് നയിച്ചു. ജെ.പി.എച്ച്.എൻമാരായ മഞ്ജുഷ, അനുഷ, രജ്ല, സുമിയ മാത്യു എന്നിവർ സ്‌ക്രീനിങ്ങിനും വാക്സിനേഷനും നേതൃത്വം നൽകി.