കൂരിക്കുന്ന് ചിലവിൽ റോഡ് ഉദ്ഘാടനം ചെയ്തു  

Tuesday 20 January 2026 12:50 AM IST
പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് 15ാം വാർഡിലെ കൂരിക്കുന്ന് ചിലവിൽ റോഡിന്റെ ഉദ്ഘാടനം മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിക്കുന്നു

താനൂർ: പൊന്മുണ്ടം ഗ്രാമപഞ്ചായത്തിലെ കൂരിക്കുന്ന് ചിലവിൽ റോഡ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.കോമുക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 27 ലക്ഷം രൂപ ചിലവഴിച്ചാണ് രണ്ട് ഘട്ടങ്ങളിലായി വാർഡ് 15ൽ റോഡിന്റെ പണി പൂർത്തീകരിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പൊതുയോഗത്തിൽ മന്ത്രിയെയും റോഡിന്റെ പൂർത്തീകരണത്തിനായി പ്രവർത്തിച്ച മുൻ മെമ്പർ ലളിത ചീനക്കലിനെയും നാട്ടുകാർ മൊമെന്റോ നൽകി ആദരിച്ചു. മെമ്പർമാരായ സജ്‌ല, ഫാക്കിറ, സാബിറ, റഹൂഫ്, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുസ്തഫ സംസാരിച്ചു.