കഞ്ചാവ് പിടികൂടി
Tuesday 20 January 2026 12:49 AM IST
കളമശേരി: കഞ്ചാവ് സൂക്ഷിച്ചതിന് അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ഇടപ്പള്ളി വട്ടേക്കുന്നത്തെ ഒരു വീട്ടിൽ 11.852 കി.ഗ്രാം കഞ്ചാവ് സൂക്ഷിച്ച കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി മൂർഷിദാബാദ് ബാംനബാദ് മിഥുൻ മണ്ടലിനെയാണ് (38) പിടികൂടിയത്. എറണാകുളം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.പി. പ്രമോദിന്റെ നേതൃത്വത്തിൽ സതീഷ് ബാബു, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജോമോൻ, സുധീഷ്, സരിത റാണി എന്നിവർ ചേർന്നാണ് പിടികൂടിയത്. കുണ്ടൻ പറമ്പിൽ ഷാജഹാന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.