വീൽചെയർ വിതരണം

Tuesday 20 January 2026 1:55 AM IST
wheelchair

പട്ടാമ്പി: ജീവകാരുണ്യ സംഘടന ചർക്കയുടെ നേതൃത്വത്തിൽ പട്ടാമ്പി നിയോജക മണ്ഡലത്തിലെ 25 പേർക്ക് ഇലക്ട്രിക് വീൽചെയറുകൾ വിതരണം ചെയ്യും. ജനുവരി 24 ന് വൈകീട്ട് 6.30 ന് മേലെ പട്ടാമ്പി കൽപക ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല വിതരണം നിർവ്വഹിക്കും. വി.കെ.ശ്രീകണ്ഠൻ എം.പി, നജീബ് കാന്തപുരം എം.എൽ.എ, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം, ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ, സി.പി.മുഹമ്മദ്, നഗരസഭാ ചെയർമാൻ ടി.പി.ഷാജി, സി.എ.എം.എ.കരീം, മരക്കാർ മാരായമംഗലം, ചർക്ക ചെയർമാൻ റിയാസ് മുക്കോളി തുടങ്ങിയവർ പങ്കെടുക്കും.