ഗതാഗത നിയന്ത്രണം

Tuesday 20 January 2026 1:56 AM IST
road work

പാലക്കാട്: നെന്മാറ-ഒലിപ്പാറ റോഡിൽ കണിയമംഗലം മുതൽ തിരുവഴിയാട് സ്‌കൂൾ വരെ ടാറിംഗ് നടക്കുന്നതിനാൽ ഇന്ന് മുതൽ പ്രവൃത്തി പൂർത്തിയാകും വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നെന്മാറ ഭാഗത്തുനിന്നുള്ള വലിയ വാഹനങ്ങൾ നെന്മാറനെല്ലിയാമ്പതി റോഡിലെ പേഴംപാറ ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് മരുതഞ്ചേരി വഴി പൂവക്കോട് ജംഗ്ഷനിൽ എത്തി ഒലിപ്പാറയിലേക്കോ തിരുവഴിയാടിലേക്കോ പോകാം. ചെറിയ വാഹനങ്ങൾ കരിങ്കുളം-കരിമ്പാറ-നെന്മാറ വഴിയോ അല്ലെങ്കിൽ പാളിയമംഗലം-ആയിലൂർ വഴിയോ തിരിഞ്ഞു പോകേണ്ടതാണെന്നും പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.