ഹരിത കേരളം മിഷൻ സെമിനാർ
Tuesday 20 January 2026 12:18 AM IST
കോഴിക്കോട്: ഹരിത കേരളം മിഷൻ ദേശീയ പരിസ്ഥിതി സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ജില്ലാതല സെമിനാർ വനംമന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ നവാസ് അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ സംസ്ഥാന അസി. കോ ഓർഡിനേറ്റർ ടി പി സുധാകരൻ വിഷയാവതരണം നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് ജോ.ഡയറക്ടർ പി ടി പ്രസാദ്, ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഷാജി എം സ്റ്റീഫൻ, ടെക്നിക്കൽ അസി. വിവേക് വിനോദ് എന്നിവർ പ്രസംഗിച്ചു. ജില്ലാതലത്തിൽ ഹരിതകർമ സേനയ്ക്കായി നടത്തിയ ക്വിസ് മത്സരം, വിദ്യാർത്ഥികൾക്കുള്ള പ്രബന്ധരചന മത്സരം, ക്വിസ് മത്സരം എന്നിവയിലെ വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.