കിടപ്പ് രോഗികളെ സന്ദർശിച്ചു
കുറ്റ്യാടി: പാലിയേറ്റീവ് പരിചരണ ദിനാചരണത്തിന്റെ ഭാഗമായി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തും കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രിയും സംയുക്തമായി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഗ്രാമപഞ്ചായത്തുകളിലെ കിടപ്പ് രോഗികളെ സന്ദർശിച്ചു. കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആർ.എം.ഒ ഡോ.പി.കെ ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.സി രവീന്ദ്രൻ, എം.എം റോയി, റീജ അനിൽ, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീജേഷ് ഊരത്ത് , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.കെ.അബ്ദുള്ള, കോരങ്കോട്ട് മൊയ്തു, ടി.വത്സല, ഇ.പി.സാജിദ, ഇ.പി ജസീല, പാലീയേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. അമൽജ്യോതി, എച്ച്.എസ് പ്രമീള, ജെ.എച്ച് ഐ.പി.ബി ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.