സൈബർ പൊലീസ് സ്റ്റേഷൻ കെട്ടിടം ഉദ്ഘാടനം
Tuesday 20 January 2026 12:24 AM IST
വടകര : സൈബർ പൊലീസ് സ്റ്റേഷനുവേണ്ടി പണികഴിച്ച കെട്ടിടം ജില്ലാ പൊലീസ് മേധാവി കെ. ഇ.ബൈജു ഉദ്ഘാടനം ചെയ്തു. അഡീഷണൽ എസ്.പി എ.പി ചന്ദ്രൻ , ഡി.സി.ആർ.ബി ഡിവൈ.എസ്.പി ചന്ദ്രമോഹൻ, സൈബർ ക്രൈം ഇൻസ്‌പെക്ടർ രാജേഷ് കുമാർ സി .ആർ എന്നിവർ പങ്കെടുത്തു. സ്ഥല പരിമിതി മൂലം വർഷങ്ങളായി അനുഭവിക്കുന്ന ബുദ്ധിമുട്ടിനാണ് പുതിയ കെട്ടിടം വന്നതോടെ അറുതിയായത്. റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിന് സമീപത്തെ ഡിസ്ട്രിക്ട് പൊലീസ് ട്രെയിനിംഗ് സെന്ററിലെ ബിൽഡിങ്ങിലായിരിക്കും സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുക. ഒരു ഇൻസ്‌പെക്ടറും രണ്ട് സബ് ഇൻസ്പെക്ടർമാരും അടക്കം 19 പേരാണ് നിലവിൽ സൈബർ പൊലീസ് സ്റ്റേഷനിലുള്ളത്.