സ്ത്രീരോഗ ചികിത്സാ ക്യാമ്പ്
Tuesday 20 January 2026 12:31 AM IST
കോഴിക്കോട്: കാലിക്കറ്റ് ഹോസ്പിറ്റൽ നഴ്‌സിംഗ് ഹോമിൽ സൗജന്യ സ്ത്രീരോഗ ചികിത്സാ ക്യാമ്പ് 23ന് നടക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ നടക്കുന്ന ക്യാമ്പിന് ഗൈനക്കോളജിസ്റ്റ് ഡോ. നീതു അഖിൽ നേതൃത്വം നൽകും. മാസമുറയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, അമിത രക്തസ്രാവം, വയറുവേദന, ക്രമം തെറ്റിയ ആർത്തവം, ഗർഭപാത്രത്തിലെ മുഴ, അണ്ഡാശയത്തിലെ മുഴ, യോനി ഭാഗത്തുള്ള വേദന, വജൈനൽ ലൂസ്‌നസ്, ഗർഭപാത്ര താഴ്ച, പി.സി.ഒ.ഡി, പി.സി.ഒ.എസ് അനുബന്ധ ഹോർമോൺ പ്രശ്‌നങ്ങൾ തുടങ്ങിയ രോഗങ്ങൾ നേരിടുന്നവർക്ക് ക്യാമ്പിൽ രജിസ്റ്റർ ചെയ്യാം. ക്യാമ്പിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് പങ്കെടുക്കാൻ കഴിയുക. രജിസ്റ്റർ ചെയ്യാൻ : 70 12 414 410, 0495 2722 516 വിളിക്കുക.