വി.എച്ച്.എസ്.എസ് 79 -ാം വാർഷികം

Tuesday 20 January 2026 1:03 AM IST

ആലുവ: തേവക്കൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ 79 -ാം വാർഷികാഘോഷം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രലോഭ് അദ്ധ്യക്ഷനായി. സിനിമാ താരം അപ്പാനി ശരത് മുഖ്യാതിഥിയായി. വിരമിച്ച അദ്ധ്യാപകരെ ജില്ലാ പഞ്ചായത്തംഗം നാദിർഷ ആദരിച്ചു. എടത്തല പഞ്ചായത്ത് പ്രസിഡന്റ് എ.എ. മാഹിൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം വിവ ജോളി, അശോകൻ മുക്കോട്ടിൽ, കെ.കെ. ജയൻ, നെജിബ് മുകളാർകുടി, പ്രിയ ആഗസ്റ്റിൻ, വി.വി. മോഹൻ, രാജേന്ദ്രൻ, ഡിൻസി ബിനു, ഹെഡ്മിസ്ട്രസ് ഇൻ ചാർജ് വിജിമോൾ, പ്രിൻസിപ്പൽ ലിജോ ജോൺ തുടങ്ങിവർ സംസാരിച്ചു.