വി.പി.എസ് ലേക്‌ഷോർ സ്ഥാപക ദിനാഘോഷം

Tuesday 20 January 2026 12:06 AM IST

കൊച്ചി: വി.പി.എസ് ലേക്‌ഷോർ ആശുപത്രിയുടെ 23-ാം സ്ഥാപകദിനാഘോഷം മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. മെഡിക്കൽ സൂപ്രണ്ട് ഡോ. സുർത റാം വിഷ്‌ണോയ്, പതോളജി വിഭാഗം മേധാവി ഡോ. പുഷ്പ മഹാദേവൻ, സർജിക്കൽ ഗാസ്‌ട്രോ എന്റ‌റോളജി ഡയറക്ടറും സീനിയർ കൺസൾട്ടന്റുമായ ഡോ. എച്ച്. രമേഷ്, മെഡിക്കൽ ഗാസ്‌ട്രോ എന്ററോളജി വിഭാഗം തലവനും സീനിയർ കൺസൾട്ടന്റുമായ ഡോ. റോയ് ജെ. മുക്കട, റുമെറ്റോളജി വിഭാഗം മേധാവി ഡോ. കെ.എം. മുഹമ്മദ് ഇഖ്ബാൽ, സീനിയർ കൺസൾട്ടന്റ് അനസ്‌ത്യേഷ്യോളജിസ്റ്റ് ഡോ. ജയ സൂസൻ ജേക്കബ്, സി.ഇ.ഒ ജയേഷ് വി. നായർ എന്നിവർ സംസാരിച്ചു.