സന്തോഷ് ട്രോഫി: കേരള ടീം പുറപ്പെട്ടു
Tuesday 20 January 2026 1:06 AM IST
നെടുമ്പാശേരി: അസമിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബാൾ മത്സരത്തിൽ പങ്കെടുക്കുന്ന കേരള ടീം നെടുമ്പാശേരിയിൽ നിന്ന് പുറപ്പെട്ടു. കേരള പൊലീസ് താരം ജി.സഞ്ജുവിന്റെ നേതൃത്വത്തിൽ 22 താരങ്ങൾ ഉൾപ്പെടെ 28 പേരാണ് പുറപ്പെട്ടത്. ഇത് രണ്ടാംതവണയാണ് സഞ്ജു സന്തോഷ് ട്രോഫി ടീം ക്യാപ്റ്റൻ ആവുന്നത്. വയനാട്ടിൽ പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് സംഘം മത്സരത്തിനായി അസാമിലേയ്ക്ക് പുറപ്പെട്ടത്. നാളെ മുതൽ ഫെബ്രുവരി എട്ട് വരെയാണ് മത്സരങ്ങൾ. കേരളത്തിന്റെ മത്സരങ്ങൾ 22ന് പഞ്ചാബിനെതിരെയും 24ന് റെയിൽവേസിനെതിരെയും 26ന് ഒഡിഷയ്ക്കെതിരെയും 29ന് മേഘാലയ്ക്കെതിരെയും 31ന് സർവീസസിനെതിരെയുമാണ്.