അപ്പോളോ അഡ്ലക്സ് സി.പി.ആർ പരിശീലനം

Tuesday 20 January 2026 1:10 AM IST

അങ്കമാലി: പൊതുജനാരോഗ്യ സംരക്ഷണത്തിന്റെയും അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷാ മാർഗ്ഗങ്ങൾ അവലംബിക്കേണ്ടതിന്റെയും പ്രാധാന്യം കണക്കിലെടുത്ത് അപ്പോളോ അഡ്ലക്സ് ആശുപത്രിയും അങ്കമാലി റോട്ടറി ക്ലബ്ബും സംയുക്തമായി ശാസ്താംപൂവം ഗോത്രവർഗ സെറ്റിൽമെന്റിൽ സി.പി.ആർ പരിശീലനവും ലൈഫ് സേവിംഗ് സ്കിൽ ക്ലാസും സംഘടിപ്പിച്ചു. വെള്ളിക്കുളങ്ങര റേഞ്ച് ഓഫീസർ കെ.എസ്.ഷിനോജ് ഉദ്ഘാടനം ചെയ്തു. അങ്കമാലി റോട്ടറി ക്ലബ് പ്രസിഡന്റ് അഡ്വ. കിറോഷ് രാജൻ പൊന്നമ്പിൽ അദ്ധ്യക്ഷനായി. അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ എമർജൻസി വിഭാഗത്തിലെ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ ശാസ്താംപൂവം ഉന്നതിയിൽ നടന്ന പരിശീലനത്തിൽ കാരിക്കടവ്, രണ്ടുകൈ എന്നിവിടങ്ങളിൽ നിന്നുള്ള നൂറിൽ പരം ഗോത്ര വർഗ വിഭാഗക്കാർ പങ്കെടുത്തു.