കണക്ട് ടു വർക്ക് സ്‌കോളർഷിപ്പ് -26

Tuesday 20 January 2026 12:30 AM IST

കേരളത്തിൽ സംസ്ഥാന ഗവണ്മെന്റ് കണക്ട് ടു വർക്ക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.അഭ്യസ്തവിദ്യരായ തൊഴിൽ രഹിതരായ യുവതി-യുവാക്കളുടെ തൊഴിൽ ലഭ്യത മികവ് വർധിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ സ്‌കോളർഷിപ്പാണിത്.18-30 വയസിനിടയിലുള്ള തൊഴിൽരഹിതർക്ക് അപേക്ഷിക്കാം. ഇവർക്ക് പ്രതിമാസം 1000 രൂപ വീതം സ്‌കോളർഷിപ് ലഭിക്കും.സ്‌കിൽ വികസന കോഴ്‌സുകൾ ചെയ്യുന്നവർ,​തൊഴിൽ പ്രാവീണ്യ/തൊഴിൽ പരിശീലന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർ എന്നിവർക്ക് അപേക്ഷിക്കാം. www.employment.kerala.gov.in

 എം.പി.എച്ച് പ്രവേശനം

ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് -ICMR തിരുവനന്തപുരത്തുള്ള ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് & ടെക്‌നോളജി,​നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പബ്ലിക് ഹെൽത്ത്,​ചെന്നൈ എന്നീ ഗവേഷണ സ്ഥാപനങ്ങളിൽ മാസ്റ്റർ ഒഫ് പബ്ലിക് ഹെൽത്ത് -FETP (എപിഡെമിയോളജി & ഹെൽത്ത് സിസ്റ്റംസ്) രണ്ടു വർഷ കോഴ്‌സിന് അപേക്ഷിക്കാം. www.nie.gov.in