സംസ്ഥാന ടെക്‌നിക്കൽ കലോത്സവം തൃശൂരിൽ
Tuesday 20 January 2026 12:35 AM IST
തൃശൂർ:സംസ്ഥാന ടെക്‌നിക്കൽ കലോത്സവം 22 മുതൽ 25വരെ തൃശൂരിൽ നടക്കും.22ന് വൈകിട്ട് അഞ്ചിന് ടൗൺഹാളിൽ മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും.പി.ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനാകും.തുടർന്ന് വിദ്യാർത്ഥികളുടെ ഫാഷൻ ഷോ നടക്കും.സമാപനസമ്മേളനം 25ന് ഉച്ചയ്ക്കുശേഷം മൂന്നിന് മേയർ നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്യും.കലോത്സവത്തിന് മുന്നോടിയായുള്ള വിളംബര ജാഥ ഇന്നലെ നടന്നു.വാർത്താസമ്മേളനത്തിൽ തൃശൂർ ടെക്‌നിക്കൽ ഹൈസ്‌കൂൾ സൂപ്രണ്ട് പി.ജയപ്രസാദ്,സി.ബി.ബൈജു,ജോഷി വളപ്പില,എസ്.ശ്രീകുമാർ,എൻ.ജി.സുവൃതകുമാർ എന്നിവർ പങ്കെടുത്തു.