കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം

Tuesday 20 January 2026 1:39 AM IST

​തിരുവനന്തപുരം: കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷന്റെ 56-ാം വാർഷിക സമ്മേളനം 26ന് ജോയിന്റ് കൗൺസിൽ ഹാളിൽ നടക്കും. രാവിലെ 9.30ന് പതാക ഉയർത്തും. 10 മണിക്ക് നടക്കുന്ന സമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് വി. ബാലഗോപാൽ അദ്ധ്യക്ഷത വഹിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യ പ്രഭാഷണം നടത്തും. വി. ജോയ് എം.എൽ.എ മുഖ്യാതിഥിയാകും. സി.പി.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, ​ജനറൽ സെക്രട്ടറി കെ.എസ്. സാബു, വർക്കിംഗ് പ്രസിഡന്റ് എസ്.ആർ. അനിൽകുമാർ എന്നിവർ പങ്കെടുക്കും.