ബ്രെയിൻ ബീ ക്വിസ്
Tuesday 20 January 2026 12:42 AM IST
തൃശൂർ:കേരള ന്യൂറോളജിസ്റ്റ്‌സ് അസോസിയേഷന്റെയും അന്താരാഷ്ട്ര ബ്രെയിൻ ബീ സംഘടനയുടെയും സംയുക്താഭിമുഖ്യത്തിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്കായി സംസ്ഥാനതല ന്യൂറോളജി ക്വിസ് മത്സരം നടത്തി.കൊച്ചി നേവൽ ചിൽഡ്രൻസ് സ്‌കൂളിലെ റിതിഷയും നീരജ് നാഗസായിയും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.എളമക്കര ഭവൻസ് വിദ്യാമന്ദിറിലെ സാരംഗിന് മൂന്നാം സ്ഥാനം ലഭിച്ചു.കാൻ സംസ്ഥാന സെക്രട്ടറി ഡോ.വി.ടി. ഹരിദാസ് ക്വിസ് മാസ്റ്റർ ആയിരുന്നു.കേരള ബ്രെയിൻ ബീ സംസ്ഥാന ഡയറക്ടർ ഡോ.കെ.വി.വിനയൻ നേതൃത്വം നൽകി.