ഇന്ത്യ 7.3 ശതമാനം വളർച്ച നേടുമെന്ന് ഐ.എം.എഫ്

Tuesday 20 January 2026 12:47 AM IST

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനത്തിലെ(ജി.ഡി.പി) വളർച്ച 7.3 ശതമാനമായി ഉയരുമെന്ന് രാജ്യാന്തര നാണയ നിധി (ഐ.എം.എഫ്) വ്യക്തമാക്കി. അതേസമയം

അടുത്ത രണ്ട് വർഷങ്ങളിൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് കുറയുമെന്നും റിപ്പോർട്ടിൽ പറയുന്നു. വളർച്ച 6.6 ശതമാനമാകുമെന്നാണ് നേരത്തെ ഐ.എം.എഫ് വിലയിരുത്തിയിരുന്നത്. ലോകത്തിന്റെ വളർച്ചാ യന്ത്രമായി ഇന്ത്യ മാറുകയാണെന്ന് ഐ.എം.എഫ് ഡയറക്‌ടർ ജൂലി കൊസാക്ക് പറഞ്ഞു.