ബന്ധൻ ഇ.ടി.എഫ് ഫണ്ട് ഓഫർ ഇന്നവസാനിക്കും
Tuesday 20 January 2026 12:48 AM IST
കൊച്ചി: ബന്ധൻ മ്യൂച്വൽ ഫണ്ട് ബന്ധൻ ഗോൾഡ് ഇ.ടി.എഫ് എഫ്.ഒ.എഫ്, ബന്ധൻ സിൽവർ ഇ.ടി.എഫ് എഫ്.ഒ.എഫ് ഇന്നവസാനിക്കും. വിലയേറിയ ലോഹ നിക്ഷേപം എളുപ്പത്തിലും മികച്ച രീതിയിലും കൂടുതൽ നിക്ഷേപകർക്ക് കൂടുതൽ ആക്സസ് ചെയ്യാവുന്നതിനുമാണ് ഈ ഓഫറുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ബന്ധൻ എ.എം.സി സി.ഇ.ഒ വിശാൽ കപൂർ പറഞ്ഞു. പോർട്ട്ഫോളിയോ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ആസ്തികളുടെ വൈവിദ്ധ്യവൽക്കരണത്തിനും ലളിതവും കാര്യക്ഷമവുമായ നിക്ഷേപ മാർഗത്തിലൂടെ വിലയേറിയ ലോഹങ്ങൾക്കായുള്ള ആഗോള ഡിമാൻഡിൽ പങ്കാളികളാകാനും ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് ബന്ധൻ ഗോൾഡ് ഇ.ടി.എഫ് എഫ്.ഒ.എഫും ബന്ധൻ സിൽവർ ഇ.ടി.എഫ് എഫ്.ഒ.എഫും അനുയോജ്യമാണ്.