നിലയുറക്കാതെ രൂപ @90.91
Tuesday 20 January 2026 12:49 AM IST
കൊച്ചി: ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ഡോളറിനെതിരെ രൂപയുടെ അടി തെറ്റിക്കുന്നു. ഇറക്കുമതിക്കാരും കോർപ്പറേറ്റ് ഗ്രൂപ്പുകളും ഡോളർ വാങ്ങി കൂട്ടിയതും രൂപയ്ക്ക് സമ്മർദ്ദം ശക്തമാക്കി. തുടർച്ചയായ നാലാം ദിവസമാണ് രൂപ മൂല്യത്തകർച്ച നേരിടുന്നത്. ഇന്നലെ വ്യാപാരം അവസാനിച്ചപ്പോൾ ഡോളറിനെതിരെ രൂപയുടെ മൂല്യം 90.91ൽ എത്തി. പൊതുമേഖല ബാങ്കുകൾ വഴി റിസർവ് ബാങ്ക് ഡോളർ വിറ്റഴിച്ചതാണ് രൂപയുടെ കനത്ത തകർച്ച ഒഴിവാക്കിയത്.