ജിയോഹോട്ട്‌സ്റ്റാർ നിരക്ക് ഉയർത്തി
Tuesday 20 January 2026 12:50 AM IST
കൊച്ചി: ജിയോഹോട്ട്സ്‌റ്റാർ സൂപ്പർ, പ്രീമിയം സബ്സ്‌ക്രിപ്ഷൻ നിരക്കുകൾ ഉയർത്തി. ജനുവരി 28ന് പുതിയ നിരക്കുകൾ പ്രാബല്യത്തിലാകും. പ്രീമിയം സബ്സ്ക്രിപ്ഷൻ വാർഷിക ചാർജ് 1,499 രൂപയിൽ നിന്ന് 2,199 രൂപയായി ഉയർത്തി. സൂപ്പർ വാർഷിക പ്ളാൻ 899 രൂപയിൽ നിന്ന് 1,099 രൂപയായി കൂടും. മൊബൈൽ ഫോൺ ഉപഭോക്താക്കളുടെ ചാർജുകളിൽ മാറ്റമുണ്ടാകില്ല. നിലവിലുള്ള ഉപഭോക്താക്കൾ പ്ളാൻ പുതുക്കുന്നതു വരെ അധിക തുക നൽകേണ്ടതില്ല.