സൗത്ത് ഇന്ത്യൻ ബാങ്കിന് റെക്കാഡ് അറ്റാദായം
Tuesday 20 January 2026 12:50 AM IST
കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം ത്രൈമാസക്കാലയളവിൽ സൗത്ത് ഇന്ത്യൻ ബാങ്ക് 374.32 കോടി രൂപ അറ്റാദായവുമായി റെക്കാഡ് നേട്ടമുണ്ടാക്കി. ഡിസംബറിൽ അവസാനിച്ച ആദ്യ ഒൻപത് മാസങ്ങളിൽ അറ്റാദായം ഒൻപത് ശതമാനം ഉയർന്ന് 1047.64 കോടി രൂപയായി. ബാങ്കിന്റെ പ്രീ-പ്രോവിഷനിംഗ് പ്രവർത്തനലാഭം 10 ശതമാനം വർദ്ധിച്ച് 584.33 കോടി രൂപയിലെത്തി. ബാങ്കിന്റെ ആകെ നിഷ്‌ക്രിയ ആസ്തി 4.30 ശതമാനത്തിൽ നിന്ന് 2.67 ശതമാനമായി. പലിശയിതര വരുമാനം 19 ശതമാനം വർദ്ധനയോടെ 485.93 കോടി രൂപയായി.
ബാങ്കിന്റെ മികച്ച തന്ത്രങ്ങൾ ശക്തമായ ബിസിനസ് പ്രകടനത്തിന് അടിത്തറയായെന്ന് എം.ഡിയും സി.ഇ.ഒയുമായ പി.ആർ. ശേഷാദ്രി പറഞ്ഞു.