പുറമറ്റം പള്ളിയിൽ പെരുന്നാൾ

Tuesday 20 January 2026 12:00 AM IST

പുറമറ്റം: സെന്റ് മേരീസ് ഊർശ്‌‌ലേം ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാളിന് തുടക്കം കുറിച്ച് വികാരി ഫാ. ദിനേശ് പാറക്കടവിൽ കൊടിയേറ്റ് നിർവഹിച്ചു. 21ന് വൈകിട്ട് 6ന് സന്ധ്യാനമസ്‌കാരം. തുടർന്ന് തലവടി സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ.ബിബിൻ മാത്യുവിന്റെ തിരുവചന ധ്യാന പ്രസംഗം. 22ന് വൈകിട്ട് 6ന് സന്ധ്യാ നമസ്‌കാരം. 23ന് വൈകിട്ട് 5.30ന് സന്ധ്യാ നമസ്‌കാരം. 6.30ന് റാസ. 24ന് രാവിലെ 7ന് പ്രഭാത നമസ്‌കാരം. തുടർന്ന് നിരണം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമിന്റെ മുഖ്യകാർമ്മികത്വത്തിൽ മൂന്നിൻമേൽ കുർബാന.