പാടശേഖരത്തിൽ മത്സ്യക്കൃഷി

Tuesday 20 January 2026 12:00 AM IST

ചെങ്ങന്നൂർ: കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ കൊഴുവല്ലൂർ സെന്ററിനോട് ചേർന്നുള്ള കോമൻകുളങ്ങര പാടശേഖരത്തിൽ നിർമ്മിച്ച കുളങ്ങളിൽ മത്സ്യക്കൃഷി ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ കരുണ എസ്.എച്ച്.ജി മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കരുണ ചെയർമാനും സംസ്ഥാന മന്ത്രിയുമായ സജി ചെറിയാൻ നിർവഹിച്ചു. ആദ്യഘട്ടമായി 7,000 കരിമീൻ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. രണ്ടാം ഘട്ടത്തിൽ 3,000 കുഞ്ഞുങ്ങളെ കൂടി നിക്ഷേപിക്കും. വെൺമണി പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി.വർഗീസ് അദ്ധ്യക്ഷനായി. ഒ.എസ്.ഉണ്ണികൃഷ്ണൻ, സജിത മനു, ടി.വിശ്വനാഥൻ എന്നിവർ മുഖ്യാതിഥികളായി.