അഖില മലങ്കര ക്വിസ് മത്സരം

Tuesday 20 January 2026 12:02 AM IST

പുലിയൂർ: പുലിയൂർ സെന്റ് മേരീസ് ആൻഡ് സെന്റ് ജോർജ് ഓർത്തഡോക്സ്‌ ഇടവകയിലെ സെന്റ് ജോർജ് യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ അഖില മലങ്കര അടിസ്ഥാനത്തിൽ ക്വിസ് മത്സരം നടത്തി. മന്ന ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ഡോ.മറിയ ഉമ്മൻ ഉദ്ഘാടനം ചെയ്തു. ഫാ.രഞ്ജൻ ടി ജോൺ അദ്ധ്യക്ഷനായി. അപ്രേം കുന്നിൽ, ഫാ.മത്തായി കുന്നിൽ, റോബിൻ ജോ,ജോജോ ജോസഫ്, ജൊഹാൻ ജോസഫ്, റിനു തോമസ് എന്നിവർ സംസാരിച്ചു. സെന്റ് ജോൺസ് കത്തീഡ്രൽ പാമ്പാടി,​ സെന്റ് ജോർജ് പള്ളി,​ പുത്തൂർ,​ മാർ ഗ്രിഗോറിയോസ് പള്ളി കുറ്റപ്പുഴ,​ എന്നിവർ യഥാക്രമം 1,2, സ്ഥാനങ്ങൾ നേടി.