ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
Tuesday 20 January 2026 12:04 AM IST
കോന്നി: ചന്ദനപ്പള്ളി - കോന്നി റോഡിൽ കോന്നി ആനക്കൂടിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഞായറാഴ്ച പകൽ 11.30നാണ് സംഭവം. മാവേലിക്കരയിൽ നിന്ന് കോന്നിയിലേക്ക് വരികയായിരുന്നു കാർ. മാവേലിക്കര സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവർ റോഡരികിലേക്ക് മാറ്റി കാർ നിർത്തി. അപ്പോഴേക്കും ബോണറ്റിൽ നിന്ന് തീ പടർന്നു. ഫയർഫോഴ്സ് എത്തിയപ്പോഴേക്കും നാട്ടുകാർ ചേർന്ന് വെള്ളമൊഴിച്ച് തീ അണച്ചു. ആർക്കും പരിക്കില്ല.