സജി ചെറിയാന്റെ ശ്രമം വർഗീയ ധ്രുവീകരണത്തിന്: ചെന്നിത്തല

Tuesday 20 January 2026 12:02 AM IST

ആലുവ: നിയമസഭാ തിരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണമുണ്ടാക്കി നേട്ടമുണ്ടാക്കാനുള്ള സി.പി.എം ശ്രമത്തിനു തെളിവാണ് മന്ത്രി സജി ചെറിയാന്റെയും എ.കെ. ബാലന്റെയും ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകളെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

അതീവ ഗുരുതരവും ആപത്കരവുമാണ് ഇവരുടെ പ്രസ്താവനകൾ. മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് പിന്നാലെയാണ് സജി ചെറിയാൻ കാസർകോട്ടെയും മലപ്പുറത്തെയും ജനപ്രതിനിധികളുടെ കണക്ക് പറഞ്ഞ് വർഗീയ പരാമർശം നടത്തിയത്. ഇത് സി.പി.എം അജണ്ടയാണ്. തിരുത്താൻ ശ്രമിച്ചപ്പോഴും സജി ചെറിയാൻ ആവർത്തിച്ചത് പഴയ നിലപാടാണ്.വർഗ രാഷ്ട്രീയം ഉപേക്ഷിച്ച് വർഗീയ രാഷ്ട്രീയത്തെ പുൽകുന്ന മുഖ്യമന്ത്രിയെയാണ് കേരളം കാണുന്നത്.

എസ്.എൻ.ഡി.പി യോഗവും എൻ.എസ്.എസും യോജിക്കുന്നതിൽ തെറ്റില്ല. കേരളത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക സാമൂഹിക മേഖലകളിൽ വലിയ സംഭാവനകൾ നൽകിയ പ്രസ്ഥാനങ്ങളാണ് ഇവ രണ്ടും.പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞത് പാർട്ടി നയമാണ്. വർഗീയതയെ എതിർക്കുകയെന്ന നയത്തിൽ വിട്ടുവീഴ്ചയില്ല. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊണ്ടുപോകുന്ന സമീപനമാണ് കോൺഗ്രസിന്റേത്.

ഉമ്മൻചാണ്ടിയും താനും നേതൃത്വം നൽകിയ കാലത്തും സാമുദായിക സംഘടനകൾ ഞങ്ങളെ വിമർശിച്ചിട്ടുണ്ട്. ഒമ്പത് വർഷത്തോളം എൻ.എസ്.എസും എസ്.എൻ.ഡി.പി യോഗവുമായി അകന്ന് നിന്നിട്ടുണ്ട്.ചെന്നിത്തലയെക്കാൾ യോഗ്യനായ മറ്റാരും കോൺഗ്രസിലില്ലെന്ന സുകുമാരൻ നായരുടെ പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ചിരിയായിരുന്നു മറുപടി.

വാ​ക്കു​ക​ളെ​ ​വ​ള​ച്ചൊ​ടി​ച്ചു: മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാൻ

കൊ​ല്ലം​:​ ​മ​ല​പ്പു​റ​ത്ത് ​താ​ൻ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പ​റ​ഞ്ഞ​തി​നെ​ ​തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​ ​ത​ര​ത്തി​ലാ​ണ് ​ചി​ല​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​വാ​ർ​ത്ത​യാ​ക്കി​യ​തെ​ന്ന് ​മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാ​ൻ​ ​പ​റ​ഞ്ഞു. ആ​ർ.​എ​സ്.​എ​സ് ​ഉ​യ​ർ​ത്തു​ന്ന​ ​വ​ർ​ഗ്ഗീ​യ​ത​യെ​ ​ന്യൂ​ന​പ​ക്ഷ​ ​വ​ർ​ഗ്ഗീ​യ​ത​ ​കൊ​ണ്ട് ​എ​തി​ർ​ക്കാ​നാ​കി​ല്ല.​ ​കേ​ര​ള​ത്തി​ലെ​ ​ഇ​ട​തു​പ​ക്ഷ​ത്തെ​യും​ ​പ്ര​ത്യേ​കി​ച്ച് ​സി.​പി.​എ​മ്മി​നെ​യും​ ​ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന​ ​രാ​ഷ്ട്രീ​യ​മാ​ണ് ​മു​സ്ലീം​ ​ലീ​ഗി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ത്. കാ​സ​ർ​കോ​ട് ​മു​നി​​​സി​പ്പാ​ലി​റ്റി​യി​ലെ​ ​കൗ​ൺ​സി​ല​ർ​മാ​രു​ടെ​ ​പേ​ര് ​നോ​ക്ക​ണ​മെ​ന്നാ​ണ് ​പ​റ​ഞ്ഞ​ത്.​ ​അ​ല്ലാ​തെ​ ​ഏ​തെ​ങ്കി​ലും​ ​പ്ര​ത്യേ​ക​ ​മ​ത​വി​ഭാ​ഗ​ത്തി​ന്റെ​ ​പേ​ര് ​നോ​ക്കാ​ന​ല്ല.​ ​അ​വി​ടെ​ 39​ ​സീ​റ്റു​ണ്ട്.​ ​മ​തേ​ത​ര​ത്വം​ ​പ​റ​ഞ്ഞ​ ​ഞ​ങ്ങ​ളു​ടെ​ ​പാ​ർ​ട്ടി​ക്ക് ​കി​ട്ടി​യ​ത് ​ഒ​രു​ ​സീ​റ്റാ​ണ്കോ​ൺ​ഗ്ര​സി​ന് ​ര​ണ്ട് ​സീ​റ്റ്.​ ​വ​ർ​ഗ്ഗീ​യ​ത​ ​പ​റ​ഞ്ഞ​ ​ബി.​ജെ.​പി​ക്ക് ​ഹി​ന്ദു​ ​ഭൂ​രി​പ​ക്ഷ​ ​മേ​ഖ​ല​യി​ൽ​ 12​ ​സീ​റ്റ് ​ല​ഭി​ച്ചു. മു​സ്ലീം​ ​ഭൂ​രി​പ​ക്ഷ​മു​ള്ള​ ​പ്ര​ദേ​ശ​ത്ത് ​ലീ​ഗി​ന് 22​ ​സീ​റ്റ് ​കി​ട്ടി.​വി​ജ​യി​ച്ച​ ​ബി.​ജെ.​പി​ക്കാ​രു​ടെ​യും​ ​ലീ​ഗു​കാ​രു​ടെ​യും​ ​പേ​ര് ​വാ​യി​ക്കാ​നേ​ ​താ​ൻ​ ​പ​റ​ഞ്ഞു​ള​ളു.​ ​കാ​സ​ർ​കോ​ട് ​ന​ഗ​ര​സ​ഭ​യി​ലെ​ ​ഈ​ ​സ്ഥി​തി​ ​വേ​റൊ​രി​ട​ത്തു​ ​വ​രാ​ൻ​ ​പാ​ടി​ല്ല.​ ​മ​ല​പ്പു​റം​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്തി​ൽ​ ​സി.​പി.​എ​മ്മി​ന്റെ​ ​ഒ​രാ​ൾ​ ​പോ​ലും​ ​ജ​യി​ച്ചി​ല്ല.കേ​ര​ള​ത്തി​ൽ​ ​സം​ഭ​വി​ക്കാ​ൻ​ ​സാ​ദ്ധ്യ​ത​യു​ള്ള​ ​രാ​ഷ്ട്രീ​യ​ ​ദു​ര​ന്തം​ ​പ​റ​ഞ്ഞ​പ്പോ​ൾ​ ​ത​ന്റെ​ ​വാ​ക്കു​ക​ളെ​ ​വ​ള​ച്ചൊ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും​ ​സ​ജി​ ​ചെ​റി​യാ​ൻ​ ​പ​റ​ഞ്ഞു.