കുടുംബ സംഗമം
Tuesday 20 January 2026 12:02 AM IST
ഓമല്ലൂർ: മഞ്ഞനിക്കര ഓമല്ലൂർ റെസിഡന്റ്സ് അസോസയേഷൻ പുതുവത്സരാഘോഷവും കുടുംബ സംഗമവും നടത്തി. ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ആതിര ഉദ്ഘാടനം ചെയ്തു. മോറ പ്രസിഡന്റ് എബ്രഹാം കുരുവിള പായിക്കാട്ട് അദ്ധ്യക്ഷനായി. കാതോലിക്കേറ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ സ്മിത സാറാ പാടിയറ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ കാർത്തിക ചന്ദ്രൻ, ശരണ്യ പ്രശാന്ത്, പി.കെ.വർഗീസ്, ജനറൽ സെക്രട്ടറി ലജോ ബേബി, രവീന്ദ്രവർമ്മ അംബാനിലയം, റോയി ശമുവേൽ, പി.കെ.ശശിധരൻ എന്നിവർ സംസാരിച്ചു. കുടുംബാംഗങ്ങളിൽ 80 വയസ് കഴിഞ്ഞവരെ ചടങ്ങിൽ ആദരിച്ചു