മന്ത്രിമാരുടെ വർഗ്ഗീയ പ്രതി​കരണം ഭയത്താൽ: കു‌ഞ്ഞാലിക്കുട്ടി

Tuesday 20 January 2026 12:03 AM IST

കൊല്ലം: തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ടതി​നാലാണ് മന്ത്രിമാരും സർക്കാരിനെ പിന്തുണയ്ക്കുന്നവരും വർഗ്ഗീയത പറയുന്നതെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇത്രയും വർഗ്ഗീയത ഇതിന് മുൻപ് സി.പി.എം പറഞ്ഞിട്ടില്ല. ഒരു പ്രത്യേക ജനവിഭാഗത്തെ ലക്ഷ്യമാക്കി നടത്തുന്ന പ്രചാരണം സി.പി.എമ്മിന്റെ ആത്മവിശ്വാസക്കുറവാണ് വ്യക്തമാക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപാണ് ഇത് തുടങ്ങിയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ജനം ഈ നീക്കം തള്ളിയത് മനസിലാക്കണം. മാറി മാറി കാർഡ് ഇറക്കുകയാണ്. പാർലമെന്റ് തിര‌ഞ്ഞെടുപ്പിൽ ന്യൂനപക്ഷത്തെ പ്രീണിപ്പിക്കാനാണ് ശ്രമിച്ചത്. അപ്പോഴും യു.ഡി.എഫ് ജയിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷ കാർഡ് എടുത്തപ്പോഴും യു.ഡി.എഫ് ജയിച്ചുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മതസൗഹാർദ്ദത്തിന്റെയും മതേതരത്വത്തിന്റെയും പാരമ്പര്യമാണ് ലീഗ് ഉയർത്തുന്നതെന്ന് മ

സംസ്ഥാന പ്രസി‌ഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. നാല് വോട്ടുകൾക്ക് വേണ്ടി വർഗ്ഗീയ ധ്രുവീകരണമുണ്ടാക്കുക ലീഗിന്റെ ലക്ഷ്യമല്ലെന്നും തങ്ങൾ പറഞ്ഞു.

സ​മു​ദാ​യ​ ​സം​ഘ​ട​ന​കൾ ഒ​ന്നി​ക്കു​ന്ന​ത് ​ന​ല്ല​ത്: മ​ന്ത്രി​ ​ശി​വ​ൻ​കു​ട്ടി

തൃ​ശൂ​ർ​:​ ​കേ​ര​ള​ത്തി​ന്റെ​ ​താ​ത്പ​ര്യം​ ​സം​ര​ക്ഷി​ക്കാ​നാ​യി​ ​സ​മു​ദാ​യ​ ​സം​ഘ​ട​ന​ക​ൾ​ ​ഒ​ന്നി​ച്ചു​പോ​കു​ന്ന​ത് ​ന​ല്ല​താ​ണെ​ന്ന് ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​ ​പ​റ​ഞ്ഞു.​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗ​ത്തി​ന് ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​ന്റെ​യും​ ​എ​ൻ.​എ​സ്.​എ​സി​ന് ​മ​ന്ന​ത്ത് ​പ​ത്മ​നാ​ഭ​ന്റെ​യും​ ​കെ.​പി.​എം.​എ​സി​ന് ​അ​യ്യ​ങ്കാ​ളി​ ​അ​ട​ക്ക​മു​ള്ള​വ​രു​ടെ​യും​ ​പാ​ര​മ്പ​ര്യ​മു​ണ്ട്.​ ​ന​വോ​ത്ഥാ​ന​ ​പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​ ​പേ​രി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​സം​ഘ​ട​ന​ക​ളാ​ണി​തെ​ല്ലാം.​ ​ആ​ ​സം​ഘ​ട​ന​ക​ൾ​ക്ക് ​ന​ൽ​കേ​ണ്ട​ ​ബ​ഹു​മാ​നം​ ​കൊ​ടു​ക്കാ​തി​രി​ക്കു​ന്ന​തും​ ​വി​മ​ർ​ശി​ക്കു​മ്പോ​ൾ​ ​അ​തി​ര് ​ക​ട​ക്കു​ന്ന​തും​ ​ശ​രി​യ​ല്ലെ​ന്നും​ ​ശി​വ​ൻ​കു​ട്ടി​ ​പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​ ​ആ​രാ​വ​ണ​മെ​ന്ന​ ​ത​ർ​ക്കം​ ​ഞ​ങ്ങ​ളി​ലി​ല്ല.​ ​പാ​ർ​ട്ടി​ ​കേ​ന്ദ്ര​ക​മ്മി​റ്റി​ക്ക് ​ശേ​ഷം​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​തി​ര​ഞ്ഞെ​ടു​പ്പി​നെ​ ​ന​യി​ക്കു​മെ​ന്ന് ​അ​ഖി​ലേ​ന്ത്യ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എം.​എ.​ബേ​ബി​ ​പ​റ​ഞ്ഞ​തി​ൽ​ ​എ​ല്ലാം​ ​അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി.

വി.​ഡി.​ ​സ​തീ​ശ​ന് ​പാ​ർ​ട്ടി​യു​ടെ പൂ​ർ​ണ​ ​പി​ന്തു​ണ​:​ ​മു​ര​ളീ​ധ​രൻ

ആ​ലു​വ​:​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ന് ​പാ​ർ​ട്ടി​യു​ടെ​ ​പൂ​ർ​ണ​ ​പി​ന്തു​ണ​യു​ണ്ടെ​ന്ന് ​മു​തി​ർ​ന്ന​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​കെ.​ ​മു​ര​ളീ​ധ​ര​ൻ​ ​ .​പാ​ർ​ട്ടി​ ​നി​ല​പാ​ടാ​ണ് ​സ​തീ​ശ​ൻ​ ​പ​റ​യു​ന്ന​ത്.​ ​ആ​ര് ​വി​മ​ർ​ശി​ച്ചാ​ലും​ ​ഒ​റ്റ​ക്കെ​ട്ടാ​യി​ ​എ​തി​ർ​ക്കും.​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​സ​ണ്ണി​ ​ജോ​സ​ഫി​നെ​ ​ആ​രും​ ​മൂ​ല​യ്‌​ക്കി​രു​ത്തി​യി​ട്ടി​ല്ല.​ ​തെ​റ്റു​ ​പ​റ്റി​യാ​ൽ​ ​നി​യ​ന്ത്രി​ക്കാ​ൻ​ ​ഹൈ​ക്ക​മാ​ൻ​ഡു​ണ്ട്. എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗ​വും​ ​എ​ൻ.​എ​സ്.​എ​സും​ ​യോ​ജി​ച്ച് ​പോ​കു​ന്ന​ത് ​സ​മു​ദാ​യ​ങ്ങ​ൾ​ക്ക് ​ന​ല്ല​താ​ണ്.​ ​ഇ​തി​ന്റെ​ ​പേ​രി​ൽ​ ​രാ​ഷ്ട്രീ​യ​ ​ച​ല​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് ​ച​ർ​ച്ച​യെ​ങ്കി​ലും​ ​അ​യ്യ​പ്പ​ന്റെ​ ​സ്വ​ർ​ണം​ ​ക​ട്ട​വ​ർ​ക്ക് ​ജ​നം​ ​വോ​ട്ട് ​ചെ​യ്യി​ല്ല.​ ​മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാ​ന്റെ​ ​പ്ര​സ്താ​വ​ന​ ​സി.​പി.​എം​ ​സ​മ്പൂ​ർ​ണ​മാ​യി​ ​സം​ഘ​പ​രി​വാ​ർ​ ​അ​ജ​ണ്ട​യി​ലേ​ക്ക് ​മാ​റി​യ​തി​ന് ​തെ​ളി​വാ​ണ്. ഐ​ഷാ​ ​പോ​റ്റി​ ​കോ​ൺ​ഗ്ര​സി​ൽ​ ​ചേ​ർ​ന്ന​പ്പോ​ൾ​ ​വി​മ​ർ​ശി​ച്ച​ ​സി.​പി.​എം​ ​നേ​താ​ക്ക​ൾ​ ​എ​സ്.​ ​രാ​ജേ​ന്ദ്ര​ൻ​ ​ബി.​ജെ.​പി​യി​ൽ​ ​ചേ​ർ​ന്ന​പ്പോ​ൾ​ ​ഒ​ര​ക്ഷ​രം​ ​മി​ണ്ടു​ന്നി​ല്ല. വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​ൻ​ ​വ​ർ​ഗീ​യ​വാ​ദി​യാ​ണെ​ന്ന​ ​അ​ഭി​പ്രാ​യ​മി​ല്ല.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​മ​ല​പ്പു​റം​ ​പ്ര​സ്താ​വ​ന​യോ​ടാ​ണ് ​വി​യോ​ജി​പ്പു​ള്ള​ത്.​ ​സ​മു​ദാ​യ​ ​നേ​താ​ക്ക​ളെ​ ​കാ​ണു​ന്ന​ത് ​തി​ണ്ണ​ ​നി​ര​ങ്ങ​ല​ല്ല.​ ​താ​നും​ ​സ​ന്ദ​ർ​ശി​ക്കാ​റു​ണ്ടെ​ന്നും​ ​മു​ര​ളീ​ധ​ര​ൻ​ ​പ​റ​ഞ്ഞു.