ജലമോഷണം തടയാൻ സ്ക്വാഡ്
Tuesday 20 January 2026 12:04 AM IST
പത്തനംതിട്ട: ജലമോഷണം, ജലചൂഷണം എന്നിവ തടയാൻ കേരള വാട്ടർ അതോറിറ്റി ആന്റി തെഫ്ട് സ്‌ക്വാഡ് രൂപീകരിച്ചു. ജലമോഷണം, മീറ്ററില്ലാതെ ലൈനിൽ നിന്ന് നേരിട്ട് വെള്ളം ഉപയോഗിക്കുക, അനുമതിയില്ലാതെ മീറ്റർ മാറ്റി സ്ഥാപിക്കുക, പൊതുടാപ്പിലെ വെള്ളത്തിന്റെ ദുരുപയോഗം എന്നിവ കുറ്റകരമാണ്. ഇവ ശ്രദ്ധയിൽപ്പെട്ടാൽ ക്രിമിനൽ കേസെടുക്കും. പൊതുജനങ്ങൾക്ക് 1916 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചോ, kwa.thiruvalla@gmail.com, kwaptadivision@gmail.com എന്നീ വിലാസത്തിലോ വിവരം അറിയിക്കാം. വിവരം നൽകുന്നവരുടെ പേര് വെളിപ്പെടുത്തില്ലെന്ന് വാട്ടർ അതോറിറ്റി ജില്ലാ കാര്യാലയം സൂപ്രണ്ടിംഗ് എൻജിനിയർ അറിയിച്ചു.