വെള്ളാപ്പള്ളി കേരളത്തിന്റെ സ്പന്ദനം അറിയുന്നയാൾ: മാർ ഗ്രിഗോറിയോസ്

Tuesday 20 January 2026 12:04 AM IST

തിരുവനന്തപുരം: കേരളത്തിന്റെ സ്പന്ദനങ്ങൾ തിരിച്ചറിയാൻ കഴിയുന്ന കുറച്ചുപേരിൽ ഒരാളാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെന്ന് മലങ്കര ഓർത്തഡോക്സ് സഭ തിരുവനന്തപുരം മുൻ ഭദ്രാസനാധിപൻ ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത. തൊണ്ണൂറ് വയസുള്ള വെള്ളാപ്പള്ളി നടേശൻ ഒരുപാട് അനുഭവങ്ങളുള്ളയാളാണ്. മുഖ്യമന്ത്രി അദ്ദേഹത്തെ കാറിൽ കയറ്റിയതിൽ രാഷ്ട്രീയം കാണേണ്ടതില്ല. വൃദ്ധനായ ഒരാളെ കാറിൽ കയറ്റിയെന്നുമാത്രം കണ്ടാൽ മതിയെന്നും അദ്ദേഹം ഒരു ചാനലിനോട് പറഞ്ഞു.

സാമുദായിക ഐക്യം സ്വാഗതാർഹമാണ്. അത് രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയാണെന്ന് കരുതേണ്ടതില്ല. എസ്.എൻ.ഡി.പി യോഗം ശക്തമായ സംഘടനയാണ്. യോജിച്ച് പ്രവർത്തിക്കണമെന്ന് എൻ.എസ്.എസ് ചിന്തിക്കുന്നുണ്ടെങ്കിൽ അത് പുനരുജ്ജീവന നടപടിയും ശക്തമായ ഒരു നീക്കവുമായാണ് കാണുന്നത്.

ജമാഅത്ത് ഇസ്ലാമിയെ അകറ്റി നിറുത്തുന്ന നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചിട്ടുള്ളത്. മുസ്ലിം വിഭാഗത്തെ ന്യൂനപക്ഷ വിഭാഗമെന്ന നിലയിൽ ഏറ്റവും അധികം ചേർത്തുപിടിച്ചിട്ടുള്ളതും ഇടതുപക്ഷമാണ്. ന്യൂനപക്ഷ സമുദായങ്ങളെ ചേർത്തുപിടിക്കണമെന്നത് അടിസ്ഥാന പ്രമാണമായി സ്വീകരിച്ചിട്ടുള്ളവരാണ് ഇടതുപക്ഷമെന്നും ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു.

ഹൈ​ന്ദ​വ​ ​ഏ​കീ​ക​ര​ണം അ​നി​വാ​ര്യം​:​ ​കേ​രള വെ​ള്ളാ​ള​ ​മ​ഹാ​സഭ

തി​രു​വ​ന​ന്ത​പു​രം​:​ ​ഹൈ​ന്ദ​വ​ ​ഏ​കീ​ക​ര​ണം​ ​അ​നി​വാ​ര്യ​മാ​ണെ​ന്ന് ​കേ​ര​ള​ ​വെ​ള്ളാ​ള​ ​മ​ഹാ​സ​ഭ​ ​(​കെ.​വി.​എം.​എ​സ്).​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യു​ടെ​ ​നി​ല​പാ​ടു​ക​ൾ​ ​ശ​രി​യാ​ണെ​ന്നും,​ ​നി​ല​പാ​ടി​നെ​ ​പി​ന്തു​ണ​ച്ച് ​എ​ൻ.​എ​സ്.​എ​സ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ജി.​സു​കു​മാ​ര​ൻ​ ​നാ​യ​ർ​ ​രം​ഗ​ത്തു​ ​വ​ന്ന​ത് ​സ്വാ​ഗ​തം​ ​ചെ​യ്യു​ന്നു​വെ​ന്നും​ ​സം​സ്ഥാ​ന​ ​ഭാ​ര​വാ​ഹി​ക​ൾ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു. മു​തി​ർ​ന്ന​ ​ഹൈ​ന്ദ​വ​ ​നേ​താ​വ് ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​നെ​ ​അ​ധി​ക്ഷേ​പി​ക്കു​ന്ന​ ​നി​ല​പാ​ടാ​ണ് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ന്റേ​ത്.​ ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​ന്റെ​ ​നി​ല​പാ​ടു​ക​ളോ​ട് ​വി​യോ​ജി​ക്കാം.​ ​എ​ന്നാ​ൽ​ ​അ​ദ്ദേ​ഹ​ത്തെ​ ​അ​ധി​ക്ഷേ​പി​ക്കു​ന്ന​തി​നോ​ട് ​യോ​ജി​പ്പി​ല്ല.​ ​കോ​ൺ​ഗ്ര​സ് ​ന​ട​ത്തു​ന്ന​ ​മ​ത​ ​ധ്രു​വീ​ക​ര​ണം​ ​അ​വ​സാ​നി​പ്പി​ക്ക​ണം.​ശ​ബ​രി​മ​ല​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ഷ​യ​ത്തി​ൽ​ ​ആ​ചാ​ര​ ​സം​ര​ക്ഷ​ണം​ ​ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന​താ​ണ് ​സം​ഘ​ട​ന​യു​ടെ​ ​നി​ല​പാ​ട്.​ ​സ്ത്രീ​ ​പ്ര​വേ​ശ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പ്ര​ശ്ന​ങ്ങ​ൾ​ ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​തി​ൽ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​പ​രാ​ജ​യ​പ്പെ​ട്ടു.​ ​സ​ർ​ക്കാ​ർ​ ​പി​ന്നീ​ട് ​ശ​രി​യാ​യ​ ​നി​ല​പാ​ട് ​സ്വീ​ക​രി​ച്ച​ത് ​സ്വാ​ഗ​താ​ർ​ഹ​മാ​ണ്.. വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​യ്യാ​ ​അ​ർ​ജു​ന​ൻ​ ​പി​ള്ള,​ ​പാ​റ​ത്തോ​ട് ​വി​ജ​യ​ൻ,​ ​കെ.​വി.​എം.​എ​സ് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​മു​കേ​ഷ് ​കു​മാ​ർ,​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യു​ടെ​ ​ചു​മ​ത​ല​ ​വ​ഹി​ക്കു​ന്ന​ ​സു​രേ​ഷ് ​മ​ണ​ക്കാ​ട് ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.