ക്വാണ്ടം കമ്പ്യൂട്ടിംഗിൽ അന്താരാഷ്ട്ര സമ്മേളനം

Tuesday 20 January 2026 12:08 AM IST

തിരുവനന്തപുരം:പൂജപ്പുര എൽ.ബി.എസ് വനിത എൻജിനിയറിംഗ് കോളേജിൽ 21ന് ക്വാണ്ടം കമ്പ്യൂട്ടിംഗിൽ അന്താരാഷ്ട്ര സമ്മേളനം നടത്തും.ക്വാണ്ടം കമ്പ്യൂട്ടിംഗ് രംഗത്തെ ലോക പ്രശസ്ത ഗവേഷകർ പങ്കെടുക്കും.ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫ് ഉദ്ഘാടനം ചെയ്യും.സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ.ജയപ്രകാശ്.പി അദ്ധ്യക്ഷനാവും.