കേരള സർവകലാശാല പരീക്ഷ
Tuesday 20 January 2026 12:13 AM IST
കേരള സർവകലാശാല ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.വോക് സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്റ് പരീക്ഷയുടെ പ്രാക്ടിക്കൽ 28,30 തീയതികളിൽ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ വച്ച് നടത്തും. ജൂലായിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ് (ഹിയറിംഗ് ഇംപയേർഡ്) പരീക്ഷകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 20 മുതൽ 28 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ-3 സെക്ഷനിൽ ഹാജരാകണം.