പി.എസ്.സി അപേക്ഷ: അവസാന തീയതിക്കു മുൻപ് തിരുത്താം
പി.എസ്.സി പുറപ്പെടുവിക്കുന്ന അടുത്ത വിജ്ഞാപനം മുതൽ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി വരെയുളള കാലയളവിൽ അപേക്ഷയിലെ ഡിക്ലറേഷൻസ് ലിങ്കിൽ വെയിറ്റേജിലും (ഭിന്നശേഷി വിഭാഗം/വിമുക്ത ഭടൻമാർ/കായിക താരങ്ങൾ/എൻ.സി.സി. മുതലായവ) പ്രിഫറൻഷ്യൽ യോഗ്യതകൾ സംബന്ധിച്ചും ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനുളള എഡിറ്റ് ഓപ്ഷൻ അനുവദിക്കാൻ കമ്മീഷൻ തീരുമാനിച്ചു. ഇതോടൊപ്പം അവസാന തീയതിക്കു മുൻപ് പ്രൊഫൈലിൽ വരുത്തുന്ന എല്ലാ മാറ്റങ്ങളും അപേക്ഷയുടെ ഭാഗമാകും. ഇതോടെ അപേക്ഷ സമർപ്പിക്കുമ്പോൾ അശ്രദ്ധമൂലമുണ്ടാകുന്ന തെറ്റുകൾ അപേക്ഷയുടെ അവസാന തീയതിക്കു മുൻപായി തിരുത്തുവാനുളള അവസരം ഉദ്യോഗാർത്ഥികൾക്ക് ലഭിക്കും.
ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും
കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിൽ സയന്റിഫിക് ഓഫീസർ (കാറ്റഗറി നമ്പർ 185/2025), കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ (ടി.പി. യൂണിറ്റ്) ജൂനിയർ ടൈം കീപ്പർ (കാറ്റഗറി നമ്പർ 55/2025-എൽ.സി./എ.ഐ.), ഹാൻഡിക്രാഫ്ട്സ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിൽ സെയിൽസ് അസിസ്റ്റന്റ് (പട്ടികജാതി - മെയിൽ) (കാറ്റഗറി നമ്പർ 62/2025), കേരള പൊലീസ് സർവീസിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് (ട്രെയിനി) (പട്ടികജാതി/പട്ടികവർഗ്ഗം, പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 265/2025), ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ (ബോയിലർ ഓപ്പറേഷൻ) (കാറ്റഗറി നമ്പർ 593/2024) എന്നീ തസ്തികയിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും.
സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ സ്മിത്തി (ഫോർജിങ് ആൻഡ് ഹീറ്റ് ട്രീറ്റിങ്) (കാറ്റഗറി നമ്പർ 277/2025) തസ്തികയിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.
പി.എസ്.സി അഭിമുഖം
ആലപ്പുഴ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്‌കൂൾ ടീച്ചർ (അറബിക്) (കാറ്റഗറി നമ്പർ 201/2024) തസ്തികയിലേക്ക് 23 രാവിലെ 9.30 ന് പി.എസ്.സി. പത്തനംതിട്ട ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സയന്റിഫിക് അസിസ്റ്റന്റ് (പത്തോളജി) (കാറ്റഗറി നമ്പർ 279/2024) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാ ത്തവർക്ക് 21 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
ഹാൻഡിക്രാഫ്ട്സ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിൽ കാഷ്യർ കം അക്കൗണ്ടന്റ് (കാറ്റഗറി നമ്പർ 597/2024) തസ്തികയുടെ സാദ്ധ്യതാ പട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്ക് 21 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.