നിയമസഭ : ഗവർണറുടെ നയപ്രഖ്യാപനം ഇന്ന്
Tuesday 20 January 2026 12:00 AM IST
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന നയപ്രഖ്യാപനം നിയമസഭയിൽ ഇന്നു രാവിലെ 9ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നടത്തും. നിയമസഭാ സമ്മേളനം മാർച്ച് 26 വരെ 32 ദിവസം നീളും. 29ന് ബഡ്ജറ്റ്. 22, 27, 28 തീയതികളിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദി പ്രമേയ ചർച്ച. ഫെബ്രുവരി 2, 3, 4 തീയതികളിൽ ബഡ്ജറ്റിന്മേലുള്ള പൊതു ചർച്ച. അതേസമയം, മന്ത്രിസഭായോഗം അംഗീകരിച്ച് ഗവർണർക്ക് കൈമാറിയ നയപ്രഖ്യാപനത്തിൽ ഗവർണർ തിരുത്ത് നിർദ്ദേശിച്ചെന്ന പ്രചാരണം ലോക ്ഭവൻ നിഷേധിച്ചു.