അടൂർ പാർത്ഥസാരഥി ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി
Monday 19 January 2026 11:29 PM IST
അടൂർ : അടൂർ ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി. ഇന്നലെ വൈകിട്ട് നടന്ന തൃക്കൊടിയേറ്റ് ചടങ്ങിന് ക്ഷേത്രം തന്ത്രി രമേശ് ഭാനു ഭാനു പണ്ടാരത്തിൽ മുഖ്യകാർമ്മികത്വം വഹിച്ചു. നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. തുടർന്ന് കർണാടക സംഗീതജ്ഞ ഓമല്ലൂർ പി ശ്യാമളകുമാരിയുടെ പഞ്ചരത്ന കീർത്തനാലാപനം നടന്നു. ശ്രീഭൂതബലി എഴുന്നള്ളത്തും ഉണ്ടായിരുന്നു. ഉച്ചയ്ക്ക് കൊടിയേറ്റ് സദ്യ നടന്നു. ഇന്ന് നാരായണീയ പാരായണവും നവകം, ശ്രീബലി ഉച്ചപൂജ എന്നീ ചടങ്ങുകളും നടക്കും.വൈകിട്ട് അദ്ധ്യാത്മിക പ്രഭാഷണവും തിരുവാതിരയും ശേഷം ചലച്ചിത്ര സംഗീത സംവിധായകൻ മണക്കാല ഗോപാല കൃഷ്ണൻ നയിക്കുന്ന സംഗീത കച്ചേരിയും ഉണ്ടാകും.