മഞ്ഞിൽ കുളിച്ച് വയനാട്

Tuesday 20 January 2026 12:33 AM IST
മഞ്ഞ്

മാനന്തവാടി: ജനുവരി പകുതി പിന്നിട്ടിട്ടും കനത്ത മഞ്ഞിൽ കുളിച്ച് വയനാട്. കഴിഞ്ഞ നവംബർ അവസാനം തൊട്ട് മഞ്ഞ് പുതച്ച കാഴ്ചകളായിരുന്നു ജില്ലയിലെങ്ങും. പുലർച്ചെയും രാത്രിയിലും കനത്ത ശൈത്യവും അനുഭവപ്പെട്ടിരുന്നു, ഈ ദിവസങ്ങളിലും ഡിസംബറിന്റെ തുടക്കത്തിലും താപനില 11 ഡിഗ്രി സെൽഷ്യസ് വരെയായി. മഞ്ഞ് പെയ്യുന്നതോടെ മഴ മാറിയെന്നാണ് വയ്പ്പെങ്കിലും ഇത്തവണ ജനുവരിയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചെറിയ തോതിൽ മഴ ഉണ്ടായിരുന്നു. രാത്രിയിലും പുലർച്ചെയും ശക്തമായ മഞ്ഞുവീഴ്ചയും തണുപ്പും അനുഭവപ്പെടുന്നുണ്ടെങ്കിലും പകൽ നേരത്തെ ചൂടിന് കാഠിന്യം ഏറി വരികയാണ് 29.77 ഡിഗ്രി സെൽഷ്യസ് വരെയാണ് ഉയർന്ന താപ നില. കൊയ്തൊഴിഞ്ഞ പാടങ്ങളിൽ തീറ്റ തേടി എത്തുന്ന മനോഹര കാഴ്ചയൊരുക്കുകയാണ്. വയനാട്ടിലെ മഞ്ഞ് വീഴ്ചയും ശൈത്യവുമെല്ലാം ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്‌.