രഥയാത്ര തടഞ്ഞത് ദൗർഭാഗ്യകരം: മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി
Tuesday 20 January 2026 1:49 AM IST
തിരൂർ: മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി നടക്കേണ്ട രഥയാത്ര തമിഴ്‌നാട് സർക്കാർ തടഞ്ഞത് ദൗർഭാഗ്യകരമാണെന്ന് മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി. പാലക്കാട് നിന്നും മുൻ നിശ്ചയിച്ച പ്രകാരം രഥയാത്ര തുടരും. പാലക്കാട് മുതലുള്ള ക്ഷേത്രങ്ങളിൽ സ്വീകരണവും മറ്റ് പരിപാടികളും നടക്കും. ചെന്നൈയിൽ നിന്നും തിരുവന്തപുരത്ത് നിന്നും വിളിക്കുന്നതിന് അനുസരിച്ചാണോ തടസ്സങ്ങൾ സൃഷ്ടിക്കുന്നത് എന്നത് മനസ്സിലാകുന്നില്ലെന്നും സ്വാമി വ്യക്തമാക്കി. തിരുന്നാവായയിൽ താത്കാലിക പാലം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് സമാനമായ രീതിയിലാണ് ജില്ലാ ഭരണകൂടത്തിൽ നിന്ന് അനുഭവമുണ്ടായതെന്നും സ്വാമി പറഞ്ഞു.